
ദെഹ്റാദൂണ്‍: മറ്റുള്ളവയെപ്പോലെ
കൊറോണ വൈറസും ജീവിക്കാന്‍ അവകാശമുള്ള ജീവിയാണെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവേയാണ് ബിജെപി നേതാവ് കൂടിയായ ത്രിവേന്ദ്ര സിങ്ങ് കൊറോണയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ വാക്കുകൾ ഇങ്ങനെ...
കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മള് മനുഷ്യര്‍ ഏറ്റവും ബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു'
എന്നിരുന്നാലും വൈറസിനെ മറികടക്കാന്‍ സുരക്ഷിതരായി ഇരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസ്താവന വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് റാവത്തിന് ട്രോള്‍ പൂരമാണ്.






