
ഹൈദരാബാദ്: ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് V വാക്സിന് ഒരു ഡോസിന്റെ വില 995 രൂപയായി നിശ്ചയിച്ചു. 948 +5% ജി.എസ്.ടിയുമാണ് ഒരു ഡോസിന് ഈടാക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിന് വില ഇറക്കുമതിയെ അപേക്ഷിച്ച് കുറഞ്ഞേക്കുമെന്നും ഡോ.റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കി.
മേയ് ഒന്നിന് ഇന്ത്യയില്‍ എത്തിയ ആദ്യഡോസുകളുടെ ിവതരണം ആരംഭിച്ചു. ഹിമാചല്‍ പ്രദേശിലെ കസ്സൗലിയിലുള്ള കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് വിതരണം ആരംഭിച്ചത്. ഇന്നു മുതല്‍ ഹൈദരാബാദിലാണ് വാക്സിന് ലഭ്യമാകുന്നതെന്ന് ഡോ.റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു.
റഷ്യയില്‍ നിന്നും വാക്സിന് ഇറക്കുമതിക്കും ഫോര്‍മുല ഉപയോഗിച്ച് നിര്‍മ്മിക്കാനും അനുമതിയുള്ളത് ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറീസിനാണ്.
91.6% ഫലപ്രദമാണ് സ്പുട്നിക് വാക്സിന്. ഇന്ത്യയില്‍ നിലവില്‍ വിതരണം ചെയ്യുന്ന വാക്സിനുകളെ അപേക്ഷിച്ച് ഫലപ്രദമാണിത്. ഒക്സ്ഫഡ്-ആസ്ട്രസിനെക ഫോര്‍മുലയില്‍ പൂനെ സിറം ഇന്‍സ്റ്റിട്ട്യുട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക് നിര്‍മ്മിക്കു കോവാക്സിനുമാണ് മറ്റുള്ളവ.






