
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻഡിപി യൂണിയൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. ഈ മാസം 22ന് ചേർത്തലയിൽവെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. കോവിഡ് സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തിരഞ്ഞെടുപ്പ് തടഞ്ഞത്.
തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്.






