
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന് അഷീം ബാനര്‍ജി അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് കൊല്‍ക്കൊത്ത മെഡിക്ക സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയര്മാന് ഡോ. അലോക് റോയ് അറിയിച്ചു.
ബംഗാളില്‍ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. 20,846 പേര് രോഗികളായി. 136 പേര് കൂടി മരണമടഞ്ഞു. ഇതുവരെ 10,94,802 പേര് രോഗികളായപ്പോള്‍ 12,993 പേര് മരണമടഞ്ഞു.






