
കൊച്ചി : ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട നഴ്സ് സൗമ്യ സന്തോഷിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഭൗതിക ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
സംസ്കാരത്തിനായി അടിമാലിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്കാരം. പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹം വിദേശകാര്യമന്ത്രാലയം ഏറ്റുവാങ്ങി.
ഉച്ചയ്ക്ക് ശേഷമുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് മൃതദേഹം കേരളത്തില്‍ എത്തിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ ഡീന്‍ കൂര്യക്കോസ് എം പി, പി. ടി തോമസ് എം എല്‍ എ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.






