
തിരുവനന്തപുരം : കോവിഡ് രോഗികളെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര് ഉള്‍പ്പെടെ ഏഴുപേരാണ് നിലവിൽ ചികില്‍സയിലുളളത്.
പ്രമേഹരോഗികളും പ്രതിരോധശേഷി കുറഞ്ഞവരുമായ കോവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കണ്ടുവരുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്.
കോവിഡാനന്തരം ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ഗുരുതരമാകാൻ കാരണം. പ്രതിരോധ ശേഷിയുളളവരില്‍ ഇത് ദോഷം ചെയ്യില്ല.






