
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അയച്ച 118 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ കൊച്ചിയില്‍ എത്തി. പുലര്‍ച്ചെ 3.35ഓടെയാണ് വല്ലാര്‍പാടം ടെര്‍മിനലിൽ ഓക്സിജൻ എത്തിയത്.
ഒഡിഷയിൽ നിന്നാണ് ഓക്സിജന്‍ കൊണ്ടുവന്നത്. ഇതോടെ സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമാവും.
കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്രം ഓക്സിജന്‍ അയച്ചത്.ആറ് ഓക്സിജന്‍ ടാങ്കറുകളടങ്ങിയ ട്രെയിനാണ് എത്തിയത്.






