
മുംബൈ : കോവിഡ് ബാധിച്ച് മരിച്ച 76കാരിക്ക് പുനർജ്ജന്മം. മരിച്ചെന്നു കരുതി ചിതയൊരുക്കുന്നതിനിടയിൽ ഇവർക്ക് ബോധം തെളിയുകയായിരുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം.
കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ശകുന്തള ഗെയ്ക്വാഡിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിൽ വെച്ച് ഇവർ ബോധ രഹിതയായി. ശകുന്തള മരിച്ചെന്നു കരുതി ബന്ധുക്കൾ ഇവരുടെ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു.
ചിതയിലേക്ക് മൃതദേഹം വച്ചപ്പോൾ ഇവർ കണ്ണുതുറക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടൻ തന്നെ ശകുന്തളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






