
കട്ടപ്പന: സൗമ്യ സന്തോഷ് ഇസ്രായേലിന് മാലാഖയാണെന്ന് കോണ്‍സുല്‍ ജനറല്‍ ജൊനാദന്‍ സട്ക്ക. ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗമ്യയുടെ കുടുംബത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് മണിക്ക് നിത്യസഹായ മാതാ പള്ളിയില്‍ ഇടുക്കി രൂപതാ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സൗമ്യയുടെ സംസ്കാരം നടക്കും.
ഗവര്‍ണര്‍ക്ക് വേണ്ടി ഇടുക്കി ജില്ലാകളക്ടര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ബുധനാഴ്ചയാണ് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.






