
ദുബൈ: ഗൾഫിൽനിന്ന് ഇന്ത്യൻ നാവികസേന 2000 മെട്രിക് ടൺ ഓക്സിജൻ കൂടി എത്തിക്കും. യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്നാണ് ഓക്സിജൻ എത്തിക്കുക.
യു.എ.ഇയിൽ നിന്ന് 1000 മെട്രിക് ടണ്ണും ഖത്തറിൽനിന്ന് 600ഉം കുവൈത്തിൽനിന്ന് 400 മെട്രിക് ടൺ വീതവും എത്തിക്കാനാണ് നാവികസേന ലക്ഷ്യമിടുന്നത്.
ഒരു മാസത്തിനുള്ളിൽ എത്തിക്കാനാണ് പദ്ധതി.
ദുരിതകാലത്ത് ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നു എന്നതാണ് യഥാർഥ വസ്തുതയെന്ന് നേവി അഡ്മിറൽ പറഞ്ഞു. നാവികസേന കപ്പലുകൾ ഇതുവരെ ശേഖരിച്ചത്
ബഹ്റൈനിൽനിന്ന് ഐ.എൻ.എസ് തൽവാർ 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ എത്തിച്ചു.






