
ന്യൂഡൽഹി: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പൂഴ്ത്തിവെച്ചതിനു ഹോട്ടൽ വ്യവസായി നവനീത് കൽറ അറസ്റ്റിൽ. ഡൽഹിയിലെ ഖാൻ ചാച്ച റെസ്റ്റോറന്റ് ഉൾപ്പെടെ ഒട്ടേറെ ഹോട്ടലുകളുടെ ഉടമയാണ് നവനീത് കൽറ.
ഇയാൾ ഇത് ഉയർന്ന വിലക്ക് മറിച്ചു വിൽക്കുകയും ചെയ്തു. കേസിൽ മുൻകൂർ ജാമ്യം തേടി നവനീത് കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ജാമ്യാപേക്ഷ കോടതി തള്ളി.
ഗുരുഗ്രാമിന് സമീപത്തെ ഒരു ഫാം ഹൗസിൽനിന്നാണ് നവനീത് കൽറയെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഇയാളുടെ ഹോട്ടലുകളിൽനിന്ന് അഞ്ഞൂറോളം ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് പോലീസ് പിടിച്ചെടുത്തത്.






