
ദുബൈ: യു.എ.ഇ വീണ്ടും തുറക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. യു എ ഇ എക്സ്പോക്ക് മുമ്പ് യു.എ.ഇ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
രാജ്യത്ത് വാക്സിൻ എടുത്തവരുടെ എണ്ണത്തിലും വർധനയുണ്ടായത് ആശ്വാസം പകരുന്നു. ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1229 പേർക്കാണ്. കഴിഞ്ഞവർഷം ഡിസംബർ 28ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
ഒരാഴ്ചയായി കോവിഡ് ബാധിതർ ക്രമേണ താഴേക്കാണ്. ഏപ്രിൽ 27നുശേഷം 200നു മുകളിൽ രോഗികൾ ഉണ്ടായിട്ടില്ല. ദിവസവും രണ്ടോ മൂന്നോ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.






