മലയാളികളുടെ പ്രിയ താരം സാനിയ ഇയ്യപ്പന്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നു. കിയ മോട്ടോഴ്സിന്റെ ചെറു എസ്യുവി സെൽറ്റോസാണ് സാനിയയുടെ പുതിയ വാഹനം. റിപ്പോർട്ട് പ്രകാരം കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമായി സെൽറ്റോസിന്റെ ഡീസൽ പതിപ്പാണ് താരം സ്വന്തമാക്കിയത്. ജി.ടി.ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് ശ്രേണികളില്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് കിയ സെല്‍റ്റോസ് വിപണിയില്‍ വന്നത്. GTK, GTX, GTX+, HTE, HTK, HTK+, HTX, HTX+ വേരിയന്റുകളിലെത്തുന്ന സെല്‍റ്റോസിന് 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്ജിന് ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്സ്മിഷന്. കോംപാക്ട് എസ്.യു.വി ശ്രേണിയിലെ കുറഞ്ഞ വിലയും ഇന്റര്‍നെറ്റ് അധിഷ്ഠിത വാഹനമെന്ന പ്രത്യേകതയും സെല്‍റ്റോസിന്റെ വില്‍പ്പനയ്ക്ക് കുതിപ്പേകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.






