ഒക്ടാവിയയുടെ പുതിയ പതിപ്പുമായി സ്കോഡ എത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ പ്രീമിയം സെഡാന് ശ്രേണയിലെ പുത്തൻ താരമായിരുന്നു സ്കോഡയുടെ ഒക്ടാവിയ. ഇതിന്റെ നാലാം തലമുറ പതിപ്പാണ് ഇന്ത്യയില്‍ നിരത്തുകളിലേക്ക് എത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ജൂണില്‍ ഒക്ടാവിയയുടെ നാലാം തലമുറ എത്തിയേക്കും. ഏപ്രില്‍ മാസത്തില്‍ മോഡല്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടുകയായിരുന്നു.
നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്കോഡയുടെ MQB EVO പ്ലാറ്റ്ഫോമാണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യേകത. ഒക്ടാവിയിൽ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, ഫോഗ്ലാമ്പ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍ എന്നിവ പുതുമയാണ്.
വശങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ്. പ്രീമിയം ഭാവമാണ് പിന്‍വശത്തിനുള്ളത്. എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പും സ്കോഡ ബാഡ്ജിങ്ങും പുതിയ ലുക്ക് നൽകുന്നു. ടൂ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, 10 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ അകത്തളത്ത് ഒരുങ്ങുന്നു. രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളിലാണ് ഒക്ടാവിയയുടെ നാലാം തലമുറ മോഡല്‍ വിപണിയിൽ എത്തുക. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുകളായിരിക്കും ഇവ.






