
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വെര്‍ച്വല്‍ ആയി കണ്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ടോണ്മെന്റ് ഹൗസിലെ ഓഫീസ് മുറിയിലിരുന്ന് ഔദ്യോഗിക പാര്‍ട്ടി ചാനലിലൂടെയാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിച്ചത്.
പിണറായി സര്‍ക്കാരിന് ഫോണിലൂടെ വിളിച്ച് നേരത്തെ ആശംസ അറിയിച്ചിരുന്നു .സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനില്‍ ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം തന്നെ വെര്‍ച്വലായി ചടങ്ങില്‍ പങ്കെടുത്തു,






