പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക എഡിറ്റര്‍-ഇന്‍-ചീഫ് തരുണ്‍ തേജ്പാലിനെ ഗോവ ജില്ലാ കോടതി കുറ്റവിമുക്തനാക്കി. 2013 നവംബറില്‍ ഗോവയിലെ ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. തരുണിനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും കോടതി തള്ളിക്കളഞ്ഞു.
സത്യത്തിനൊപ്പം നിന്ന കോടതിയോട് നന്ദിയുണ്ടെന്ന് തരുണ്‍ തേജ്പാല്‍ പ്രതികരിച്ചു. '2013 നവംബറില്‍ തന്റെ സഹപ്രവര്‍ത്തക വ്യാജമായി ആരോപിച്ച ലൈംഗികാതിരകമ കേസായിരുന്നു. ഇന്ന് വിചാരണ കോടതി ജഡ്ജി ക്ഷേമ ജോഷി തന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. ഈ അസാധാരണമായ ദുഷിച്ച കാലത്ത്, ഇത്തരമൊരു വിധി വരിക അസാധാരണമാണ്. സത്യത്തിനൊപ്പം നിന്ന കോടതിയോട് നന്ദിയുണ്ട്'-തേജ്പാല്‍ പറഞ്ഞു.
ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ തേജ്പാല്‍ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം ഹാജരായിരുന്നു. 2013ല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തേജ്പാല്‍ ഏഴ് മാസം ജയില്‍ വാസവും അനുഭവിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയാണ് 2014 മേയില്‍ ജാമ്യം അനുവദിച്ചത്. തരുണിന്റെ അപേക്ഷയെ തുടര്‍ന്നാണ് വിചാരണ നടപടികള്‍ കോടതി രഹസ്യമാക്കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് അന്യായമായി തടവില്‍ വച്ചു, സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക അതിക്രമം, ബലാത്ക്കാരത്തിന് ശ്രമിച്ചു, അധികാരത്തിനു കീഴിലുള്ള സ്ത്രീ ബലാത്സംഗത്തിന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

Comments