
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുന്നത് ആലോചനയിലെന്നും, തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും വിദഗ്ധ സമിതി.
സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. നാല് ജില്ലകളില്‍ ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്. ഇവിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്. നിലവിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ ഏറെ ഫലപ്രദമാണന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദഗ്ധസമിതി യോഗമാണ് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസവും ഒരു ശതമാനമെങ്കിലും വച്ച് കുറയുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍, മരണനിരക്ക് കൂടി നില്ക്കുന്നതില് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.






