നോയ്സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്മാർട്ട്വാച്ചിന് 3,499 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ട്, നോയ്സ് വെബ്സൈറ്റ് എന്നിവിടങ്ങളില്‍ ഇത് ലഭിക്കും. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയാണ്. ആന്‍ഡ്രോയ്ഡ് 4.4, ഐഒഎസ് 9, ഇതിനുമുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി നോയ്സ്ഫിറ്റ് ആക്റ്റീവ് പൊരുത്തപ്പെടും.ഏകദേശം 45 ഗ്രാമാണ് ഭാരം. വ്യത്യസ്ത സിലിക്കണ്‍ സ്ട്രാപ്പ് ഓപ്ഷനുകളില്‍ നോയ്സ്ഫിറ്റ് ആക്റ്റീവ് വാങ്ങാന്‍ കഴിയും. പവര്‍ ബ്ലൂ, റോബസ്റ്റ് ബ്ലാക്ക്, സ്പോര്‍ട്ടി റെഡ്, സെസ്റ്റി ഗ്രേ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍.
നോയ്സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്വാച്ചിന് വൃത്താകൃതിയുള്ള ഡയല് ലഭിക്കുന്നു. 240, 240 പിക്സല്‍ റെസലൂഷന്‍ സഹിതം 1.28 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത്. നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി രണ്ട് ഫിസിക്കല്‍ ബട്ടണുകള്‍ നല്കി. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 ഉണ്ട്. കൈത്തണ്ടയില്‍ അനുയോജ്യമായി കെട്ടുന്നതിന് ബക്കിള് ക്ലോഷര്‍ ലഭിക്കുന്നു.
രക്തത്തിലെ ഓക്സിജന്‍ നില (എസ്പിഒ2), 24 മണിക്കൂര്‍ നേരം ഹൃദയമിടിപ്പ്, നിങ്ങളുടെ ഉറക്കം എന്നിവ നോയ്സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്വാച്ച് നിരീക്ഷിക്കുന്നു. ഓട്ടം, നടത്തം, ട്രെഡ്മില്, ക്രിക്കറ്റ്, ട്രെക്കിംഗ്, യോഗ, സൈക്ലിംഗ്, നീന്തല്‍, റോവിംഗ് മഷീന് തുടങ്ങി 14 സ്പോര്‍ട്സ് മോഡുകള്‍ നല്കിയിരിക്കുന്നു. ഓട്ടോ സ്പോര്‍ട്സ് റെക്കഗ്നിഷന്‍ ഫീച്ചര്‍ ലഭിച്ചു. 320 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ.
ഏഴ് ദിവസത്തോളം ചാര്‍ജ് നീണ്ടുനില്‍ക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 2.5 മണിക്കൂര്‍ മതി. 30 ദിവസമാണ് സ്റ്റാന്‍ഡ്ബൈ സമയം. ഫൈന്‍ഡ് മൈ ഫോണ്‍, റിമോട്ട് മ്യൂസിക് കണ്ട്രോള്, കോള്‍ നോട്ടിഫിക്കേഷന്‍, റിജെക്ഷന്, കലണ്ടര്‍ റിമൈന്‍ഡറുകള്‍, സ്റ്റോപ്പ്വാച്ച്, ടൈമര്‍, അലാം, വേക്ക്അപ്പ് ജെസ്ചര്‍, ഡിഎന്‍ഡി (ഡു നോട്ട് ഡിസ്റ്റര്‍ബ്) മോഡ് എന്നിവ ഫീച്ചറുകളാണ്.






