
തിരുവനന്തപുരം : ടെലിവിഷന്‍ സീരിയലുകല് അന്ധവിശ്വാസം പ്രദര്‍ശിപ്പിക്കുന്നുണ്ട്, അവയ്ക്ക് സെന്‍സറിംങ് ഏര്‍പ്പെടുത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്.
കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിനാല്‍ അവയ്ക്ക് സെന്‍സറിംഗ് പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു.
വിഷയത്തില്‍ സാംസ്കാരിക മേഖലയെ സംബന്ധിച്ച് ഒരു നയം കൊണ്ടുവരും. നമ്മുടെ നാട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി പറഞ്ഞു.




