
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നത് സർക്കാരിന്റെ തെറ്റല്ലെന്നും ജനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണ് ഇതിനു കാരണമെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു.
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതാണ് ഇതിനു കാരണം. ഈ നിയമങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കമമെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
'കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നമ്മളും അതില്‍ മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്' എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.






