
ആലപ്പുഴ: തുറവൂരിൽ രണ്ടുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാനിറ്റൈസർ കുടിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ചാവടി കൊല്ലേശേരിയിൽ ബൈജു (50), കൈതവളപ്പിൽ സ്റ്റീഫൻ (46) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇവരുടെ വീടുകളിൽ നിന്ന് സാനിറ്റൈസറും ഗ്ലാസുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.






