
ലക്നൗ: ഉത്തര്‍പ്രദേശിലെ ബറാബങ്കിയിലെ ഗ്രാമവാസികള്‍ കോവിഡ് വാക്സിന് കുത്തിവെപ്പ് ഒഴിവാക്കാന്‍ സരയുനദിയിലേക്ക് ചാടി. വാക്സിനല്ല വിഷമാണ് കുത്തിവെക്കുന്നത് ചിലര്‍ പ്രചരണം നടത്തിയതാണ് കാരണം.
ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി കുത്തിവെപ്പെടുക്കാന്‍ തുടങ്ങിയതോടെ ആളുകൾ നദിയിലേക്ക് ചാടുകയായിരുന്നു. വാക്സിനേഷനെ കുറിച്ച് ബോധവത്കരണം നടത്തിയിട്ടും ഗ്രാമത്തിലെ 14 പേര് മാത്രമാണ് വാക്സിന് എടുക്കാന്‍ തയ്യാറായതെന്ന് രാംനഗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു.
രാജ്യത്ത് വാക്സിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് ഇത്തരം വാർത്തകളും പുറത്ത് വരുന്നത്.






