മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു. ഇതുവരെ ഐഒഎസ് വേര്‍ഷനില്‍ മാത്രമാണ് ബില്‍റ്റ് ഇന്‍ ഡാര്‍ക്ക് മോഡ് ലഭിച്ചിരുന്നത്. എന്നാൽ, ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ് ലഭിച്ചുതുടങ്ങിയിട്ട് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയി.
കഴിഞ്ഞ കുറെ ദിവസങ്ങളായി നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഫീച്ചറാണ് ഡാര്‍ക്ക് മോഡ് എന്ന് മൈക്രോസോഫ്റ്റിലെ ഒരു പ്രൊഡക്റ്റ് മാനേജര്‍ സൗരബ് നാഗ്പാല്‍ പറഞ്ഞു. മൊബീല്‍ ഡിവൈസുകളില്‍ വായിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഡാര്‍ക്ക് മോഡാണ് കൂടുതല്‍ സുഖകരമായ ദൃശ്യ അനുഭവം നൽകുന്നതാണ് ഇതിന് കാരണം.
ആന്‍ഡ്രോയ്ഡ് ഡിവൈസിലെ ഇനി ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പില്‍ സിസ്റ്റം പ്രിഫറന്‍സായി ക്രമീകരിച്ചാല്‍ ഡാര്‍ക്ക് മോഡ് ഓട്ടോമാറ്റിക്കായി എനേബിള്‍ ചെയ്യുമെന്നാണ് സൂചന. ആപ്പിലെ ഹോം ടാബില്‍ ഡാര്‍ക്ക് മോഡ് ടോഗിള്‍ ചെയ്യാനുള്ള സംവിധാനവും ലഭിക്കും. ഡാര്‍ക്ക് മോഡ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചുവരുന്നതേയുള്ളു. ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വേര്‍ഡ്, എക്സെല്‍, പവര്‍പോയന്റ് എന്നിവ ഒരു ആപ്ലിക്കേഷനില്‍ നല്‍കിയതാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ്.






