
ബാംഗ്ലൂര്‍ : ലോക്ഡൗണ്‍ കര്‍ശനമാക്കിയതോടെ നിരത്തുകളില്‍ പോലീസ് പിരിശോധന കര്‍ശനമാക്കി. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയ രണ്ടായിരത്തിലധികം വാഹനങ്ങള്‍ ബാംഗ്ലൂര്‍ പോലീസ് പിടിച്ചെടുത്തു. ഇന്നലെ മാത്രം 2023 വാഹനങ്ങളാണ് പോലിസ് പിടിച്ചെടുത്തത്.
സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്തെന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധന രാവിലെ പത്ത് മണിക്ക് ആരംഭിച്ചു. ഓരോ ദിവസവും പല കാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കുകയും ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ആദ്യമാണ്.






