
ഗുവാഹത്തി: അത്യാസന്ന നിലയിലായ കോവിഡ് രോഗിക്ക് രക്ഷകനായി ഒരു പോലീസ ് ഓഫീസര്‍. അസമില്‍ ചിറാംഗ് ജില്ലയിലാണ് കോവിഡ് രോഗിക്ക് പോലീസ് ഓഫീസര്‍ രക്ഷകനായത്. ഓക്സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്നു പോയ കോവിഡ് രോഗിയെ പിപിഇ കിറ്റ് ധരിച്ചുകൊണ്ട് കൈകളില്‍ താങ്ങിയെടുത്ത് ആംബുലന്‍സില്‍ കയറ്റിയാണ് പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയിലെത്തിച്ചത്.
ദലിഗാവോണ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രസന്‍ജിത് ദാസ് ആണ് കോവിഡ് രോഗിക്ക് തുണയായത്. ശനിയാഴ്ച രാത്രിയാണ് പോലീസ് ഉദ്യാഗസഥ്നെ തേടി സഹായാഭ്യര്‍ത്ഥന ഫോണില്‍ എത്തിയത്.
ഉടന്‍ തന്നെ ആംബുലന്‍സുമായി ദാസ് രോഗിയുടെ വീട്ടില്‍ എത്തുകയായിരുന്നൃ. അബോധാവസ്ഥയിലായ കോവിഡ് രോഗിയെ വാഹനത്തിലേക്ക് കയറ്റാന്‍ ആരുമില്ലെന്ന് മനസിലാക്കിയ അദേഹം ഉടന്‍ തന്നെ പിപിഇ കിറ്റ് ധരിച്ച് രോഗിയെ എടുത്ത് ആംബുലന്‍സിലേക്ക് കയറ്റുകയായിരുന്നു. ജെഎസ്ബി സിവില്‍ ആശുപത്രിയിലേക്കാണ് രോഗിയെ എത്തിച്ചത്.






