
അമേരിക്ക : ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത കോവാക്സിന് അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയോട് അനുമതി തേടി ഭാരത് ബയോടെക്. 90 ശതമാനം രേഖകളും ഇതിനായി സമര്‍പ്പിച്ചുകഴിഞ്ഞു. ജൂണിനകം ബാക്കിയുള്ളത് സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ യു എസില്‍ പുരോഗമിക്കുകയാണ്. കോവാക്സിന് രണ്ടുമുതല്‍ 18 വയസുള്ളവരില്‍ ഭാരത് ബയോടെക്കിന്റെ രണ്ടും മൂന്നും പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.






