
ഗൂഗിൾ മാപ്സിൽ പുതിയ ഫീച്ചറുകൾ എത്താൻ പോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോർണിയയിലെ മൗൺടൺ വ്യൂയിൽ നടന്ന ഗൂഗിൾ ഐ/ഓ (Google I/O) ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഈ വർഷം മാപ്സിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയ സ്ട്രീറ്റ് മാപ്പുകളാണ് ഈ വർഷമെത്തുകന്ന ഒരു ഫീച്ചർ. ഇനി ഗൂഗിൾ മാപ്സിൽ ഓരോ നഗരങ്ങളിലെയും അംഗവൈകല്യമുള്ളവർക്കുള്ള പാർക്കിങ്ങുകൾ, കാൽനടയാത്രക്കാർക്കുള്ള സീബ്ര ക്രോസ്സുകൾ എന്നിങ്ങനെയുള്ള പ്രധാന വിവരങ്ങൾ ലഭിക്കും.
മികച്ച ടേൺ-ബൈ-ടേൺ നാവിഗേഷൻ ആണ് മറ്റൊരു ഫീച്ചർ. നിങ്ങൾ മാപ്സിൽ നാവിഗേഷൻ ഉപയോഗിച്ച് ഒരു സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോൾ വളവുകൾ തമ്മിൽ ആശയക്കുഴപ്പുണ്ടാവാം. ഉദാഹരണത്തിന് മാപ്സിൽ ഇടത്തോട്ട് രണ്ട് വളവുകൾ അടുത്തടുത്ത് കാണിക്കുമ്പോൾ ആദ്യത്തേതാണോ രണ്ടാമത്തേതാണോ പോകേണ്ടത് എന്ന ചിലപ്പോൾ സംശയം ഉണ്ടാകും. പുത്തൻ അപ്ഡേയ്റ്റിൽ കൂടുതൽ വ്യക്തതയുള്ള നാവിഗേഷൻ ലഭിച്ചേക്കും. റോഡ് ബ്ലോക്ക് ആണോ എന്ന് നിർമിത ബുദ്ധിയുടെ സഹായത്തോടെ നീരീക്ഷിച്ചാവും നാവിഗേഷൻ ഒരുക്കുക എന്നാണ് റിപ്പോർട്ട്.
ഏറ്റവും സുരക്ഷിതമായ റൂട്ട് നൽകുന്നതാണ് പുതിയ അപ്ഡേറ്റ്. ഗൂഗിൾ മാപ്സ് നിലവിൽ ഏറ്റവും വേഗതയേറിയ റൂട്ടുകൾ ആണ് പ്രദർശിപ്പിക്കുക. ഇനി ലക്ഷ്യസ്ഥാനത്തേക്ക് എത്താനായി ഏറ്റവും സുരക്ഷിത റൂട്ടുകളും പ്രദർശിപ്പിക്കും. വളരെയധികം അപകടങ്ങൾ കുറവുള്ളതും, കള്ളന്മാർ, കൊള്ളക്കാർ എന്നിവരുടെ ശല്യം താരതമ്യേന കുറവുള്ള സുരക്ഷിതമായി വഴികൾ ആയിരിക്കും നൽകുക. പുതിയ അപ്ഡേറ്റിൽ സമയം അനുസരിച്ച് ഗൂഗിൾ മാപ്സിൽ സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യും. ഗൂഗിൾ മാപ്സ് ഓരോ ഉപയോക്താവിന് ഏറ്റവും പ്രസക്തമായ സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്തു കാണിക്കും. ഓരോ ദിവസത്തെയും, സമയത്തെയും, സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെയും ആശ്രയിച്ചായിരിക്കും ഇത്.






