
തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. ലക്ഷദ്വീപിന്റെ സംസ്കാരത്തെ തകര്‍ക്കുന്ന നടപടികളാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദ്വീപ് നിവാസികളുടെ സൈര്യജീവിതത്തെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിന്റെ സംസ്കാരം കേരളത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും എത്രയും വേഗം ഇടപെടാന്‍ തയാറാകണം. ദ്വീപിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാനിക്കാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു






