ഇന്ത്യയില്‍ പശുവിനെ സംരക്ഷിക്കുന്ന രീതിയെ കുറിച്ച് എല്ലാവര്ക്കും അറിയാം. എന്നാല്‍ പശുക്കളെ ആലിംഗനം ചെയ്ത് മാനസികാരോഗ്യം വര്‍ദ്ധിപ്പിയ്ക്കുന്ന ചില ആളുകളുണ്ട്. നെതര്‍ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഒരു രീതി ആരംഭിച്ചത്. നിലവിലെ കോവിഡ് പ്രതിസന്ധി കാലത്ത് മനുഷ്യര്‍ മൃഗങ്ങളെ കെട്ടിപ്പിക്കുന്ന രീതി വീണ്ടും പ്രചാരത്തിലായിരിക്കുകയാണ്. ആളുകളുടെ സമ്മര്‍ദ്ദവും പരിഭ്രാന്തിയും കുറയ്ക്കാന്‍ പ്രിയപ്പെട്ടവരുടെ ഒരു ആലിംഗനത്തിന് സാധിക്കും. വിദഗ്ദര്‍ അടക്കം പശുക്കളെ കെട്ടിപ്പിടിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറിയ്ക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്.
പശുക്കളെ കെട്ടിപ്പിടിയ്ക്കുന്നത് വഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്നുള്ള സിഎന്‍ബിസിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് വഴി മനുഷ്യരില്‍ 'ഓക്സിടോസിന്‍' എന്ന ഹോര്‍മോണുകള്‍ പുറത്തു വരികയും മനസ്സിന് സന്തോഷമുണ്ടാകുകയും ചെയ്യും. ഇത്തരത്തിലുള്ള ആലിംഗനം ചിലയിടങ്ങളില്‍ ഒരു ചികിത്സാ രീതിയായി തന്നെ ഉപയോഗിക്കുന്നുണ്ട്.

പശുക്കളെ ആലിംഗനം ചെയ്യുന്നത് ഭയവും ഏകാന്തതയും കുറയ്ക്കാന്‍ സഹായിച്ചതായി ഒരു സ്ത്രീ വീഡിയോയില്‍ പറയുന്നുമുണ്ട്. ഏകാന്തതയെ മറികടക്കാന്‍ ആര്‍ക്കെങ്കിലും കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഒരു ഫാം ഉടമ ഒരു മണിക്കൂര്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത് എങ്ങനെയെന്നും വീഡിയോയില്‍ പറയുന്നു.

Comments