മുംബൈയിലെ ട്രാഫിക് സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവും ആക്കുന്നതിന്റെ ഭാഗമായി എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോളുകള്‍ സ്ഥാപിച്ച് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്പറേഷന്(ബി.എം.സി). എല്‍.ഇ.ഡി. ട്രാഫിക് പോള്‍ മുംബൈയിലെ ഗോരേഗാവിലാണ് സ്ഥാപിച്ചിരിക്കുന്നത്. വെര്‍ളിയിലാണ് ആദ്യത്തേ എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോൾ സ്ഥാപിച്ചത്. മുംബൈയില്‍ ഒരുങ്ങുന്ന രണ്ടാമത്തെ എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോളാണ് ഇത്.
ഈ ആശയം മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെയാണ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വെര്‍ളിയില്‍ ഈ വര്‍ഷം ആദ്യം എല്‍.ഇ.ഡി. പോള്‍ സ്ഥാപിക്കുകയായിരുന്നു. റിപ്പോർട്ട് പ്രകാരം രാത്രിയിലും പകലും വാഹനമോടിക്കുന്നവര്‍ക്ക് സിഗ്നലുകളില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനായാണ് എല്‍.ഇ.ഡി. ലൈറ്റ് പോളുകള്‍ സ്ഥാപിക്കുന്നത്. എക്സ്പ്രസ് ഹൈവേയിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ പോസ്റ്റുകളും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പോലെ പ്രകാശിക്കും. ചുവപ്പ്, പച്ച, മഞ്ഞ എന്നീ ലൈറ്റ് മാറുന്നത് കൂടാതെ സിഗ്നല്‍ പോസ്റ്റിലെ ഈ നിറങ്ങളിലുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ പ്രകാശിക്കുന്ന തരത്തിലാണ് എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോളുകള്‍ രൂപകൽപ്പന ചെയ്തിട്ടുള്ളത്. തൂണുകളിലും പ്രകാശം ലഭിക്കുമ്പോൾ ഡ്രൈവര്‍മാരുടെ ശ്രദ്ധ ഇത് കൂടുതലായി ആകര്‍ഷിക്കുമെന്നാണ് റിപ്പോർട്ട്.






