ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ തങ്ങളുടെ കാർണിവൽ എംപിവിയ്ക്കായി ഇന്ത്യൻ വാഹന വിപണിയിൽ ഇതുവരെ ആരും പ്രഖ്യാപിക്കാതെ ഓഫറുമായി എത്തിയിരിക്കുകയാണ്. കാർണിവൽ വാങ്ങിയതിന് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ കമ്പനി തന്നെ തിരികെ ആ വാഹനം വാങ്ങിക്കും. കാർണിവൽ വാങ്ങാൻ മുടക്കിയതിന്റെ 95 ശതമാനവും തിരികെ കിട്ടുമെന്നാണ് റിപ്പോർട്ട്.
സാറ്റിസ്ഫാക്ഷൻ ഗ്യാരണ്ടി സ്കീം എന്ന് പുത്തൻ ഓഫറാണ് ഇത്. ഇതിൽ ചില നിബന്ധനകളുമുണ്ട്. വാഹനത്തിന്റെ എക്സ്-ഷോറൂം വില, രജിസ്ട്രേഷനായുള്ള ചെലവുകൾ എന്നിവ ഉൾപ്പെടെ ഓൺറോഡ് വിലയുടെ 95 ശതമാനം ആണ് ഈ ഓഫറിന്റെ ഭാഗമായി തിരികെ നൽകുക എന്ന് കിയ വ്യക്തമാക്കുന്നു. വാഹനത്തിന് തട്ടലോ, മുട്ടലോ ഉണ്ടാവാൻ പാടില്ല അതുപോലെ കാർണിവൽ വാങ്ങിയ തീയതി മുതൽ തിരികെ നൽകുമ്പോൾ 1,500 കിലോമീറ്ററിലധികം സച്ചരിച്ചിരിക്കാൻ പാടില്ല. വായ്പയിൽ വാങ്ങിച്ചിരിക്കുന്ന വാഹനം ആണെങ്കിൽ ഫൈനാൻസിയറിൽ നിന്നും എൻഒസി സമർപ്പിക്കണം. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം കൃത്യമായിരിക്കണമെന്നാണ് റിപ്പോർട്ട്.
കിയ കാർണിവലിന് 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ 3 പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്നു. BS6 മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന് ശക്തി പകരുന്നത്. 200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഗിയർബോക്സ് കണക്ട് ചെയ്തിട്ടുണ്ട്. വെളുപ്പ്, സിൽവർ, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാർണിവൽ ലഭ്യമാവുക. കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്ഷനുകളാണ് കിയ നൽകിയിരിക്കുന്നത്.

Comments