മുംബൈ: പീഡനക്കേസില്‍ തെഹല്‍ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ നിന്ന് ഇരയുടെ വ്യക്തിവിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഗോവ സെഷന്‍സ് കോടതിക്ക് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. വിചാരണ കോടതിയുടെ വിധിയും നടത്തിയ ചില നിരീക്ഷണങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഇരയുടെ മാത്രമല്ല, അമ്മയുടെയും ഭര്‍ത്താവിന്റെയും പേര് വരെ അതില്‍ പരാമര്‍ശിക്കുന്നുവെന്നും ഗോവ സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വിധിയില്‍ ഇരയുടെ ഇമെയില്‍ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സോളസിറ്റര്‍ ജനറല്‍ പറഞ്ഞു.
ഇരയുടെ പെരുമാറ്റരീതിയെ കുറിച്ച നടത്തിയ പരാമര്‍ശം അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസിലാണ് 2013ല്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്. ഗോവയില്‍ നടന്ന തെഹല്‍കയുടെ പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കഴിഞ്ഞയാഴ്ചയാണ് കോടതി തേജ്പാലിനെ കേസില്‍ വെറുതെ വിട്ടത്. തേജ്പാലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തള്ളിക്കൊണ്ടാണ് 527 പേജുള്ള വിധി വന്നത്.
തേജ്പാലിനെ വെറുതെ വിട്ടത് ഗോവ സര്‍ക്കാര്‍ ഹൈക്കേടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. അപ്പീലില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവധിക്കാല ബെഞ്ച് മൂന്നു ദിവസത്തെ സാവകാശം നല്കി. അപ്പീല്‍ ജൂണ്‍ രണ്ടിന് പരിഗണിക്കും.

Comments