
ജിയോണി ഏറ്റവും പുതിയ സ്മാർട്ഫോൺ എം 12 പ്രോ പുറത്തിറക്കി. വൈറ്റ്, ബ്ലൂ ഗ്രേഡിയന്റ് ഗ്ലോസി ഫിനിഷുകളിൽ ഇത് ലഭിക്കുന്നു. ഈ സ്മാർട്ട്ഫോണിന് വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും മുകളിലെ അറ്റത്ത് 3.5 എംഎം ഓഡിയോ ജാക്ക് സ്ലോട്ടും ഉണ്ട്. ഒരു ക്വാഡ് ക്യാമറ സംവിധാനം ഇതിന് നൽകിയിരിക്കുന്നു. 4,000 എംഎഎച്ച് വരുന്ന ഒരു വലിയ ബാറ്ററി ആണ് മറ്റൊരു സവിശേഷത.
ജിയോണി എം 12 പ്രോയിൽ 6.2 ഇഞ്ച് എച്ച്ഡി + (720x1520 പിക്സൽ) ഡിസ്പ്ലേ, 90.3 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവും ലഭിക്കുന്നു. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും വരുന്നു. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ജിയോണി എം 12 പ്രോയ്ക്ക് 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വരുന്നു. ഈ സ്മാർട്ട്ഫോണിന്റെ കരുത്ത് 6 ജിബി റാമുള്ള മീഡിയടെക് ഹീലിയോ പി 60 ഒക്ടാ കോർ പ്രോസസറാണ്. ഇന്റർനാൽ സ്റ്റോറേജ് 128 ജിബിയാണ്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർദ്ധപ്പിക്കാം.
160 ഗ്രാം ഭാരം വരുന്ന ഈ സ്മാർട്ഫോണിന് 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ വരുന്നു. 16 മെഗാപിക്സൽ പ്രധാന ക്യാമറ, വലിയ വൈഡ് ആംഗിൾ സെൻസർ, മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 13 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു.






