സുഹൃത്തുക്കളുമായി ചേര്‍ന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ പ്രേതത്തിനെ കണ്ട ഞെട്ടലിലാണ് ഇംഗ്ലണ്ടിലെ കവന്‍ട്രി നഗരത്തിലുള്ള റബേക്ക ഗ്ലാസ്ബൊറൊ എന്ന യുവതി. റബേക്കയുടെ അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നിശാ പാര്‍ട്ടിയ്ക്കിടയില്‍ എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോ എടുത്തിരുന്നു. ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് റെബേക്ക ഫോട്ടെയെടുത്തത്. ഫോട്ടോയില്‍ പ്രേതത്തിനു സമാനമായ അജ്ഞാത രൂപവും പ്രത്യക്ഷപ്പെടുകയായിരുന്നു. റബേക്കയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഗ്ലാസ് ഉയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രീതിയില്‍ തന്നെയാണ് പ്രേതവും.
റബേക്ക താമസിച്ച അപ്പാര്‍ട്ട്മെന്റിലെ ബാത്ത്റൂമില്‍ നേരത്തെ ഒരു അസാധാരണ മരണമുണ്ടായതായി ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ റബേക്ക ഇത് വിശ്വസിച്ചിരുന്നില്ല. ഫോട്ടോയില്‍ പ്രേതത്തെ കണ്ടതോടെ ഇതേ കെട്ടിടത്തിനു മുകളിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റിലാണ് റബേക്ക ഇപ്പോള്‍ താമസിക്കുന്നത്. കര്‍ട്ടനു പിന്നിലാണ് നീണ്ട മുടികളോട് കൂടിയ ഭയപ്പെടുത്തുന്ന രൂപവും ഫോട്ടോയില്‍ പതിഞ്ഞത്. അജ്ഞാത രൂപത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും കണ്ണുകളും മൂക്കുമെല്ലാം തിരിച്ചറിയാം.
ഫോട്ടോ എടുക്കുമ്പോള്‍ തങ്ങള്‍ക്ക് സമീപം വേറൊന്നും ഉണ്ടായിരുന്നില്ല, പിന്നീടാണ് അജ്ഞാത രൂപം ഫോട്ടോയില്‍ കണ്ടത്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ രൂപം വീണ്ടും മനസ്സിലെത്തുന്നു. ഈ സംഭവത്തിനു ശേഷം ഉറക്കമില്ലാത്ത രാത്രികളാണ് തനിക്കെന്നും റബേക്ക പറയുന്നു. പലപ്പോഴും ഫ്ലാറ്റില്‍ അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ട്.
എന്നാല്‍, നിരവധി അപാര്‍ട്ട്മെന്റുകളുള്ള ഫ്ലാറ്റ് ആയതിനാല്‍ അയല്‍ വീടുകളില്‍ നിന്നുള്ള ശബ്ദമാവുമെന്നാണ് കരുതിയിരുന്നതെന്ന് റബേക്ക പറഞ്ഞു. പ്രേതത്തിന്റെ കാര്യം ഫേസ്ബുക്കിലും റബേക്ക പോസ്റ്റ് ചെയ്തിരുന്നു. ദിവസേന നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

Comments