
ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് സാധിക. നിരവധി ടെലിവിഷന്‍ പരിപാടികളിലും സാധിക പങ്കെടുക്കാറുണ്ട്. കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരിയായ സാധിക സൈബര്‍ സദാചാരാക്രമണത്തിന് പലപ്പോഴും ഇരയാവേണ്ടി വന്നിട്ടുണ്ട്. താരം കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മിഷേല്‍ ഒബാമയുടെ വാക്കുകള്‍ ക്യാപ്ഷനായി നല്കി കൊണ്ടാണ് സാധിക ചിത്രം പങ്കുവെച്ചത്.
ഈ ചിത്രത്തിന് താഴെ ഒരാള്‍ മോശമായ രീതിയില്‍ കമന്റ് ചെയ്യുകയായിരുന്നു. 'വെറുതെയല്ല പീഡകന്മാര് നാട്ടില്‍ നിറയുന്നത്' - എന്നായിരുന്നു കമന്റ്. ഈ കമന്റിന് ഗംഭീര മറുപടിയാണ് സാധിക നല്‍കിയത്.
'' ഈ വേഷം, രൂപം, ഭാവം, വയസ്സ് എന്നതൊക്കെ കൊണ്ട് പീഡിപ്പിക്കപ്പെട്ട ആളുകളുടെ ലിസ്റ്റ് ഒന്ന് തരാമോ? ജിഷ, സൗമ്യ, സൂര്യനെല്ലി, കത്വ, നിര്‍ഭയ... അപ്പൊ വേഷമല്ല ചേട്ടാ, അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തതാണ് പ്രശ്നം. അതിനാണ് ചെറുപ്പത്തിലേ സെക്സ് എഡ്യൂക്കേഷന്‍ നിര്‍ബന്ധമാക്കണം എന്ന് പറയുന്നത്...
ഇപ്പോഴും വസ്ത്രം മാത്രമാണ് കുഴപ്പം എന്ന് വിചാരിച്ചിരുന്ന് യഥാര്‍ത്ഥ കുഴപ്പം കണ്ടില്ലെന്നു നടിക്കുമ്പോള്‍ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും ഒക്കെ ഇട്ടിട്ടും ഇരകള്‍ ആകുമ്പോള്‍ നിസ്സഹായര്‍ ആയി സമൂഹത്തെ പേടിച്ചു നോക്കി നില്‍ക്കാനേ സാധിക്കൂ'' - എന്നാണ് സാധിക കമന്റിന് നല്കിയ മറുപടി.






