
റിയൽമി നാർസോ 30 5ജി ഉടൻ ഇന്ത്യയിലും അവതരിപ്പിക്കും എന്ന് കമ്പനിയുടെ ഇന്ത്യ, യൂറോപ്പ് സിഇഓ മാധവ് സേത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. റിയൽമി നാർസോ 30 4ജി സ്മാർട്ട്ഫോൺ ഈ മാസം 18-ാം തിയതിയാണ് മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചത്. റിയൽമി നാർസോ 30-യുടെ 5ജി പതിപ്പ് ദിവസങ്ങൾക്ക് ശേഷം ആഗോള വിപണിയിലെത്തി. ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ റിയൽമി 8 5ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് റിയൽമി നാർസോ 30 5ജി എന്ന പേരിൽ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിയൽമി 8 5ജി ഇന്ത്യയിൽ വില്പനയ്ക്കുണ്ട്. അതുകൊണ്ട് തന്നെ റിയൽമി നാർസോ 30 5ജിയുടെ സ്പെസിഫിക്കേഷനുകളിൽ ചില മാറ്റങ്ങൾ വരുത്തി ആയിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക.
റേസിംഗ് ബ്ലൂ, റേസിംഗ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ വാങ്ങാം. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിൽ ലഭ്യമാണ്. റിയൽമി നാർസോ 30 5ജിയ്ക്ക് 219 യൂറോ (ഏകദേശം 19,400 രൂപ) ആണ് വില. റിയൽമി നാർസോ 30 5ജിയ്ക്ക് 90:5 സ്ക്രീൻ-ടു-ബോഡി റേഷ്യോയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് ലഭിക്കുന്നത്. 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 128 ജിബി വരെയുള്ള ഇന്റെർണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാം. എആർഎം മാലി-ജി 57 എംസി 2 ജിപിയുവും 4 ജിബി റാം എന്നിവയയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസ്സർ ആണ് ഫോണിന്റ ഹൃദയം.
18W ക്വിക്ക് ചാർജിനെ പിന്തുണയ്ക്കുന്ന റിയൽമി നാർസോ 30 5ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണ്. എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.4 പോർട്രെയിറ്റ് ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും എഫ് / 2.4 മാക്രോ ലെൻസ് ചേർന്ന ട്രിപ്പിൾ ക്യാമറ ആണ് ലഭിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസർ ലഭിക്കുന്നു. 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.






