
കൊച്ചി : ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍. ബെന്നിബഹനാന്, ഹൈബി ഈഡന്, ടി എന്‍ പ്രതാപന് എന്നിവരുടെ യാത്രാനുമതിയാണ് അഡ്മിനിസ്ട്രേഷന് വിലക്കിയത്.വിഷയത്തില്‍ രാഷ്ട്രപതിക്കും, പ്രധാമന്ത്രിക്കും, സ്പീക്കര്‍ക്കും, ആഭ്യന്തരമന്ത്രിക്കും നിവേദനം കൊടുത്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസില്‍ എത്തി അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപെട്ട് നിവേദനം സമര്‍പ്പിച്ചു.






