യമഹ പുതിയ സ്നൈപ്പർ 155 മോട്ടോ സ്കൂട്ടർ അവതരിപ്പിച്ചു. ഫിലിപ്പീൻസ് വിപണിയിൽ ആണ് നിലവിൽ ഇത് എത്തിയിരിക്കുന്നത്. സ്കൂട്ടറിന്റെ പ്രധാന പ്രത്യേകത ബ്രാൻഡിന്റെ ജനപ്രിയ മോഡലായ YZF-R15 സോർസ്ഡ് 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫോർ-വാൽവ് SOHC എഞ്ചിനാണ് .
ഈ എൻജിൻ 9,500 rpm -ൽ 17.7 bhp കരുത്തും 8,000 rpm -ൽ 14.4 Nm ടോർക്കും പുറപ്പെടുവിക്കും. ഇത് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ചേർത്തുവെച്ചിരിക്കുന്നു. YZF-R15 സ്പോർട്സ്ബൈക്കിലെ യമഹയുടെ പേറ്റന്റ് VVA (വേരിയബിൾ വാൽവ് ആക്യുവേഷൻ) സാങ്കേതികവിദ്യയും സ്നൈപ്പർ 155 ൽ ലഭിക്കുന്നു. സ്ലീക്ക് റിയർ ഗ്രാബ് ഹാൻഡിൽ, സിംഗിൾ പീസ് സീറ്റ്, സൈഡിൽ മൗണ്ട് ചെയ്ത എക്സ്ഹോസ്റ്റ് മഫ്ലർ എന്നിവ ഇതിലുണ്ട്. 5.4 ലിറ്റർ ഇന്ധനം ഉൾക്കൊള്ളാൻ പ്രാപ്തമാണ്.
റേസ് ബ്ലൂ, ബ്ലാക്ക് റേവൻ, യെല്ലോ ഹോർനെറ്റ്, മാറ്റ് ടൈറ്റൻ എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്മാർട്ട് കീ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, 12V DC പവർ സോക്കറ്റ്, പൂർണ്ണ എൽഇഡി ലൈറ്റുകളും ഒരു ഫുൾ-എൽസിഡി മൾട്ടി-ഫംഗ്ഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളാണ്. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകൾ പിൻഭാഗത്ത് സ്വിംഗ്ആം സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു.






