
ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുകയാണ്. ഈ മാസം പതിനഞ്ചാമത്തെ തവണയാണ് വില വര്‍ധിക്കുന്നത്. കേരളത്തിലടക്കം പല സംസഥാനങ്ങളിലും 100 ലേക്ക് കടക്കുമ്പോള്‍ രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങലില്‍ ഇന്ധനവില 100 കടന്നിരിക്കുന്നു. മുംബൈയില്‍ 100.19 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില.
എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിക്കുന്നത് എന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വില വര്‍ധന നിര്‍ത്തിവെക്കാറാണ് പതിവ്. കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വില വര്‍ധന നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.






