പാരീസ്: കോവിഡിന്റെ ബി.1.617 വകഭേദത്തില്‍നിന്ന് ഫൈസർ വാക്സീൻ സംരക്ഷണം നൽകുമെന്ന് പഠനം. ഫ്രാൻസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോവിഡ് വന്നവരും രണ്ട് ഡോസ് ഫൈസർ വാക്സീൻ സ്വീകരിച്ചവരും ബി.1.617 വകഭേദത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആന്റിബോഡികൾ നിലനിർത്തിയിട്ടുണ്ട് എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഒർലിയൻസ് നഗരത്തിലെ 28 ആരോഗ്യ പ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്.
പരീക്ഷണം നടത്തിയവരിൽ 16 പേർക്ക് രണ്ടു ഡോസ് ഫൈസർ വാക്സീൻ നൽകി. 12 പേർക്ക് ഒരു ഡോസ് അസ്ട്രാസെനക വാക്സീനും നൽകി. രണ്ടു ഡോസ് ഫൈസർ വാക്സീൻ സ്വീകരിച്ചവരിൽ ബി.1.617 വകഭേദത്തിനെതിരായ ആന്റിബോഡികളിൽ മൂന്നിരട്ടി കുറവുണ്ടായതായി പഠനത്തിൽ പറയുന്നു.




