
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്സും ശനിയാഴ്ച വിവാഹിതരായി. 2020 ഏപ്രിലില്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നിരുന്നു. അടുത്ത വർഷം ജൂലായിലായിരിക്കും ഇവരുടെ വിവാഹമെന്നാണ് അറിയിച്ചിരുന്നത്.
വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. 56 കാരനായ ബോറിസ് ജോണ്‍സണും 33 കാരിയായ ക്യാരിയും ഡൗണിങ് സ്ട്രീറ്റില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
അതീവ രഹസ്യമായാണ് വിവാഹം നടത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും ദ സണ്‍, മെയില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പത് പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.






