
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം കാണാതായ എഎസ്ഐ ഇടക്കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തി. എറണാകുളം ഹാര്‍ബര്‍ സ്റ്റേഷനിലെ എഎസ്ഐ ഉത്തംകുമാറിനെയാണ് കാണാതായത്.
അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സിഐ ഉത്തംകുമാറിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം നല്കാന് സറ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു
ഇദ്ദേഹം ഇപ്പോൾ പള്ളുരുത്തി പോലീസ് സ്റ്റേഷനിലാണുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഉത്തംകുമാറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.






