
തൃശൂർ: കോവിഡ് നിയന്ത്രങ്ങളെത്തുടർന്ന് അടച്ച ശക്തൻ മാർക്കറ്റ് നാളെ തുറക്കും. ഇതിന്റെ മുന്നോടിയായി മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ഇന്ന് ആന്റിജെൻ പരിശോധന നടത്തും.
പുലർച്ചെ ഒന്ന് മുതൽ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകൾക്കും രാവിലെ 8 മുതൽ 12 വരെ ചില്ലറ വ്യപാരികൾക്കും തുറന്നു പ്രവർത്തിക്കാം. മീൻ , ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ എന്നും നിർദേശമുണ്ട്. ഇന്ന് നടത്തുന്ന ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലമുള്ള വ്യാപാരികൾക്കും തൊഴിലാളികൾക്കും മാർക്കറ്റിൽ എത്താം.
നഗരത്തിലെ മറ്റ് മാർക്കറ്റുകളും ചൊവ്വാഴ്ച മുതൽ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം.






