
കൊവിഡ് ഹെല്‍ത്ത്കെയര്‍ ഡയറക്ടറി ഫീച്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ലോകത്തിലെ പ്രധാന കോളര്‍ ഐഡിയും ടെലിഫോണ്‍ സെര്‍ച്ച് എന്‍ജിനുമായ ട്രൂകോളര്‍ ഇപ്പോൾ മാപ്പ്മൈഇന്ത്യ, ഫാക്റ്റ്ചെക്കര്‍ എന്നിവയുമായി സഹകരിക്കുന്നു. റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.
രാജ്യമെങ്ങുമുള്ള വാക്സിനേഷന് കേന്ദ്രങ്ങള്‍, കൊവിഡ് ആശുപത്രികള്‍, പരിശോധനാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കൊവിഡുമായി ബന്ധപ്പെട്ട 60,000 പോയന്റുകളെ ഒന്നിച്ചു കൊണ്ടുവരുന്നതാണ് ഇന്ത്യയിലെ മുന്‍നിര ലൊക്കേഷന്‍ അധിഷ്ഠിത ഐഒടി പ്ലാറ്റ്ഫോമായ മാപ്പ്മൈഇന്ത്യ. നിങ്ങൾക്ക് ട്രൂകോളറിനുള്ളിലെ മാപ്പ്മൈഇന്ത്യ ബാനറില്‍ ടാപ്പ് ചെയ്ത് വിശദാംശങ്ങളും ലൊക്കേഷന്‍ മാപ്പും എളുപ്പത്തില്‍ ലഭിക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ ആദ്യ ഫാക്റ്റ് ചെക്ക് സംവിധാനമാണ് ഫാക്റ്റ്ചെക്കര്‍. കൊവിഡ് റിലീഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോണ്ടാക്റ്റ് നമ്പറുകള്‍ ഫാക്റ്റ്ചെക്കര്‍ നിരന്തരം പരിശോധിച്ചുറപ്പിക്കുന്നു. രോഗികളും മറ്റും ആവശ്യമുള്ള സമയത്ത് ശരിയായ കോണ്ടാക്റ്റുകള് തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഈ പ്ലാറ്റ്ഫോം ഉറപ്പുവരുത്തുന്നു.






