ജെറുസലേം: മയോകാര്‍ഡിറ്റിസ് (ഹൃദയപേശികളിലുണ്ടാകുന്ന വീക്കം) യുവാക്കളിൽ സാധാരണ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ വാക്സിനെടുത്തവരില്‍ കൂടുതലായി കാണപ്പെടുന്നതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം. ഫൈസര്‍ വാക്സിന് സ്വീകരിച്ചവരിലാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
2020 ഡിസംബറിനും 2021 മെയ്മാസത്തിനും ഇടയില്‍ ഇത്തരത്തില്‍ 275 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് എന്നു പറയുന്നു. 16-30 വയസ്സുവരെ പ്രായമുളളവരില്‍ മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നതും ഫൈസര്‍ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ പറയുന്നു.
അതെ സമയം, 95 ശതമാനം കേസുകളും ഗുരുതരമല്ല. രോഗികൾ അധിക ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടില്ലെന്നും മൂന്നു വിദഗ്ധ സമിതികള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.






