
ഫിറോസബാദ്: കോവിഡ് വാക്സിനേഷന് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ കര്‍ശന നിര്‍ദേശങ്ങളാണ് നടപ്പിലാക്കുന്നത്.യുപിയിലെ ഫിറോസാബാദ് ജില്ലാ ഭരണകൂടമാണ് ഉത്തരവുകള്‍ പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് വാക്സിന് സ്വീകരിക്കാതെ ശമ്പളം കിട്ടില്ലെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് ആണ് 'നോ വാക്സിനേഷന്, നോ സാലറി' ഉത്തരവ് വാക്കാല്‍ നല്‍കിയിരിക്കുന്നതെന്ന് ചീഫ് ഡവലപ്പ്മെന്റ് ഓഫീസര്‍ പറഞ്ഞു.
ഉത്തരവ് പ്രകാരം ഒരു ജീവനക്കാരന് കോവിഡ് വാക്സിന് സ്വീകരിച്ചിട്ടില്ല എങ്കില്‍ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കാം അദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പളം കിട്ടില്ല എന്ന ഭയത്താല്‍ ജീവനക്കാര്‍ വാക്സിന് സ്വീകരിക്കും എന്നാണ് കരുതുന്നതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.





