
കൊച്ചി: ഓക്സിജൻ വില വർധനയ്ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ചികിത്സ ചിലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഓക്സിജൻ നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നതിനാൽ സർക്കാർ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് താങ്ങാനാകുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്.
നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് നാഗരേഷിന്റെ ബെഞ്ച് ഹർജി പരിഗണിക്കും.






