
കല്പറ്റ:എന്‍ഡിഎയുമായി സഹകരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണം തള്ളി സി.കെ ജാനു. കേന്ദ്ര മന്ത്രി അമിത് ഷാ ആയിട്ടു പോലും ബന്ധമുള്ള തനിക്ക് സുരേന്ദ്ര നുമായി കാശിടപാട് നടത്താന്‍ ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.
ആരോപണം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമമാണെന്നും, ഇതിന് പിന്നിലുള്ള രണ്ടുപേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാനു വ്യക്തമാക്കി.
സി.കെ. ജാനു നയിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോടാണ് ആരോപണം ഉയര്‍ത്തിയത്. ആദ്യം ജാനു പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് നിരാകരിച്ച സുരേന്ദ്രന് തിരുവനന്തപുരത്ത് വെച്ച് പിന്നീട് പത്ത് ലക്ഷം രൂപ ജാനുവിന് നല്‍കുകയായിരുന്നുവെന്നുമാണ് ആരോപണം. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചത് കുഴല്പ്പണമായിരുന്നുവെന്ന് സംശയിക്കുന്നതായും അവര്‍ ആരോപിച്ചിരുന്നു. പത്ത് ലക്ഷം രൂപ നല്കിയാല് സി.ജെ് ജാനു സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതിനാല്‍ പണം കൈമാറാമെന്ന് കെ. സുരേന്ദ്രന് പറയുന്ന ഓഡിയോ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.






