കൊച്ചി: കടവന്ത്രയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേ വെടിവയ്പ്പുണ്ടായ കേസില്‍ അധോലോക കുറ്റവാളി രവി പൂജാരയെ കൊച്ചിയിലെത്തിച്ചു. ബംഗളുരു പരപ്പന അഗ്രഹാര ജയിലിലായിരുന്ന പൂജാരയെ ക്രൈംബ്രാഞ്ച് സി.ഐ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കൊച്ചിയിലെത്തിച്ചത്.
അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഇയാളുടെ ജീവനു ഭീഷണിയുണ്ടെന്നും എതിരാളികള്‍ വകവരുത്താന്‍ ശ്രമിക്കാനിടയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു കണക്കിലെടുത്ത് പ്രത്യേക സുരക്ഷയിലാണ് ഇയാളെ ഇന്നലെ രാത്രി 7.45-നു കൊച്ചിയിലിറങ്ങിയ എയര്‍ ഏഷ്യ വിമാനത്തില്‍ കൊണ്ടുവന്നത്.

ലീനയുടെ ബ്യൂട്ടി പാര്‍ലറിനു നേരേ 2018 ഡിസംബര്‍ 15-നു ഉച്ചയ്ക്കു ശേഷമാണു വെടിവയ്പ്പുണ്ടായത്. ഇതിന്റെ ഉത്തരവാദിത്വം പൂജാരി ഏറ്റെടുത്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ തീവ്രവാദവിരുദ്ധ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.
ഇവര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം ബ്യൂട്ടി പാര്‍ലര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കും.

Comments