
ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ബില്‍റ്റ് ഇന്‍ സ്ക്രീന്‍ഷോട്ട് ടൂള്‍ അവതരിപ്പിച്ചു. പുതിയ ഓപ്ഷന് ഷെയറിംഗ് മെനുവിലാണ് ലഭിക്കുക. ഷെയറിംഗ് മെനുവിലെ താഴത്തെ വരിയില്‍ കോപ്പി ലിങ്ക്, സെന്‍ഡ് ടു യുവര്‍ ഡിവൈസസ്, ക്യുആര്‍ കോഡ്, പ്രിന്റ് എന്നീ ഓപ്ഷനുകളുടെ ഒപ്പമാണ് പുതുതായി സ്ക്രീന്‍ഷോട്ട് ടൂള്‍ നല്‍കിയത്.
ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ക്രോം 91 അപ്ഡേറ്റിന്റെ ഭാഗമാണ് പുതിയ ടൂള്‍ എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോള്‍ സ്ക്രീന്‍ഷോട്ട് ടൂള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ‘ഷെയറിംഗ് മെനു’വിലാണ്. ഇതോടെ വെബ്പേജുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ എളുപ്പത്തിൽ എടുക്കാം.
ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരുടെ ‘ഷെയറിംഗ് മെനു’ പുന:ക്രമീകരിച്ചു. മൂന്ന് വരികളാണ് ഇപ്പോൾ കാണാം. പേജിന്റെ പേര്, യുആര്‍എല്‍, നിലവിലെ വെബ്പേജിന്റെ ഫാവിക്കോണ് എന്നിവ മുകളിലെ വരിയില്‍ നല്കി. യൂസറുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പ്രമുഖ സോഷ്യല്‍ ആപ്പുകള്‍ നടുവിലെ വരിയില്‍ ഉള്‍പ്പെടുത്തി.
പുതുതായി സ്ക്രീന്‍ഷോട്ട് കൂടാതെ കോപ്പി ലിങ്ക്, സെന്‍ഡ് ടു യുവര്‍ ഡിവൈസസ്, ക്യുആര്‍ കോഡ്, പ്രിന്റ് എന്നീ ഓപ്ഷനുകള്‍ താഴത്തെ വരിയിലാണ് ഉള്ളത്. സ്ക്രീന്‍ഷോട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അഡ്രസ് ബാര്‍ ഉള്‍പ്പെടെ മുഴുവന്‍ വെബ്പേജിന്റെയും സ്ക്രീന്‍ഷോട്ട് ഗൂഗിള്‍ ക്രോം ആപ്പ് എടുക്കുമെന്നാണ് റിപ്പോർട്ട്.






